Today: 28 Jun 2025 GMT   Tell Your Friend
Advertisements
ഇറാന്‍ ~ ഇസ്രയേല്‍ യുദ്ധത്തിനു മധ്യസ്ഥം വഹിക്കാമെന്ന് പുടിന്‍
Photo #1 - Europe - Otta Nottathil - putin_offers_mediation_between_iran_israel
ദുബായ്: ഇറാന്‍ ~ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാവുന്നതില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ എന്നിവര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ 'അങ്ങേയറ്റം പ്രതികൂലമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ഇരുനേതാക്കളും മുന്നറിയിപ്പ് നല്‍കി.

ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. സംഭാഷണത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത പുടിന്‍ ആവര്‍ത്തിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായും പുടിന്‍ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാനോടും അവിടുത്തെ ജനങ്ങളോടുമുള്ള യുഎഇയുടെ ഐക്യദാര്‍ഢ്യം പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചിരുന്നു. സംഘര്‍ഷത്തിന്‍റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

സമാധാനം പുനസ്ഥാപിക്കുന്നതിനും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഏതൊരു നടപടിക്കും യുഎഇയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.
- dated 19 Jun 2025


Comments:
Keywords: Europe - Otta Nottathil - putin_offers_mediation_between_iran_israel Europe - Otta Nottathil - putin_offers_mediation_between_iran_israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
France_imposes_smoking_ban_on_beaches_JUne_29_2025
ഫ്രാന്‍സ് ഞായറാഴ്ച മുതല്‍ ബീച്ചുകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_iran_discussion_geneva_june_20_2025
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍
തുടര്‍ന്നു വായിക്കുക
europe_iran_israel_mediation
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാണുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us